ബഷീര്‍ പള്ളിപ്പാട്ടിന് ഖത്തര്‍ ചെറുവല്ലൂര്‍ നൂറുല്‍ ഇസ് ലാം കമ്മിറ്റി യാത്രയയപ്പ് നല്‍കി

38 വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഷീര്‍ പള്ളിപ്പാട്ടിന് ഖത്തര്‍ ചെറുവല്ലൂര്‍ നൂറുല്‍ ഇസ് ലാം കമ്മിറ്റി യാത്രയയപ്പ് നല്‍കി.
പ്രസിഡണ്ട് ഷമീറിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പിന് ട്രഷറര്‍ സിദ്ദിഖ് ചെറുവല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ഉപദേശക സമിതി അംഗങ്ങളായ അബ്ദുറഹ്‌മാന്‍ പാവൂരയില്‍, കെ ഷാഹുല്‍ ഹമീദ്,
വൈസ്- പ്രസിഡണ്ട് സിവി ബഷീര്‍, സെക്രട്ടറി റിയാസ് കാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മെമ്പര്‍മാരായ പി നൗഷാദ്, ഷാഫി കല്ലാട്ടേല്‍ , ഫൈസല്‍ വാഴമ്മലയില്‍, വി ഫാരിസ് തുടങ്ങിവര്‍ പങ്കെടുത്തു.
യാത്രയയപ്പിന് ബഷീര്‍ പള്ളിപ്പാട്ട് നന്ദി പറഞ്ഞു.
