Local News

ഖത്തര്‍ മിന പാര്‍ക്കില്‍ ഫിറ്റ് ഐലന്‍ഡിന്റെ മൂന്ന് മാസത്തെ സൗജന്യ റണ്ണിംഗ് പരിപാടി

ഖത്തര്‍ മിന പാര്‍ക്കില്‍ ഫിറ്റ് ഐലന്‍ഡിന്റെ മൂന്ന് മാസത്തെ സൗജന്യ റണ്ണിംഗ് പരിപാടി , ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചാരംഭിച്ച പരിപാടി ജൂണ്‍ 30 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ്

മിന പാര്‍ക്കില്‍ (ടെര്‍മിനലിന് പിന്നില്‍) വൈകുന്നേരം 5:30 മുതല്‍ രാത്രി 8:00 വരെയാണ് പരിപാടി നടക്കുക.

സ്ഥിരത മെച്ചപ്പെടുത്തുക, ഓട്ട വേഗത മെച്ചപ്പെടുത്തുക, വ്യക്തിഗത ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രോഗ്രാമില്‍ പൂര്‍ണ്ണമായും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി, ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ ലഭ്യമായ ‘ഫിറ്റ് ഐലന്‍ഡ്’ ആപ്പിലോ +974 5100 0570 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെടാം.