ഐസിസി യുടെ പുതിയ ലൈബ്രറിയും , വായനാ മുറിയും താമസിയാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഐസിസി പ്രസിഡണ്ട്

ഐസിസി യുടെ പുതിയ ലൈബ്രറിയും , വായനാ മുറിയും താമസിയാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഐസിസി പ്രസിഡണ്ട് മണികണ്ഠന്‍ എ പി വ്യക്തമാക്കി. ഇന്നലെ ലോക പുസ്തകത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ാ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“നമുക്കൊരുമിച്ചിരിക്കാന്‍ ,ഒരുമിച്ചു വായിക്കാന്‍ , വായിച്ച പുസ്തകങ്ങളെ കുറിച്ചും , ആകാശത്തിനു താഴെയുള്ള മറ്റേത് വിഷയങ്ങളെ കുറിച്ചും സ്‌നേഹത്തോടെ ഒരു ചായക്കൊപ്പം സംവദിക്കാന്‍ വായനാ മുറി നിങ്ങളെ കാത്തിരിക്കുന്നു . ഒരു ചെറിയ അഭ്യര്‍ത്ഥന കൂടി ….ഇതിനോടകം ആറായിരത്തില്‍ അധികം പുസ്തകങ്ങള്‍ നിങ്ങളില്‍ നിന്നും ഐസിസി ശേഖരിച്ചു കഴിഞ്ഞു . ഇനിയും നമുക്ക് കൂടുതല്‍ പുസ്തകങ്ങള്‍ വേണം .നിങ്ങള്‍ വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍ കയ്യിലുണ്ടെകില്‍ ദയവായി ഐസിസി ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കുക . പുസ്തകത്തില്‍ നിങ്ങളുടെ പേരുകള്‍ എഴുതി വെച്ച് നമുക്കതു വായനക്കാര്‍ക്കായി കാത്തുവെക്കാം, അദ്ദേഹം പറഞ്ഞു
