Local News

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്
ഏപ്രില്‍ 20 ന് ഖത്തര്‍ വ്യോമപാത തുറന്നതോടെ ഖത്തര്‍ എയര്‍വേയ്‌സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ്. ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞു. മറ്റു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ അധികം താമസിയാതെ പുനരാരംഭിക്കുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.