Local News

എം. എ. സമദ് അനുസ്മരണം

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിശിഷ്യാ മുസ് ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച എം. എ. സമദ് മാസ്റ്ററിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച്
സൗത്ത് കേരള എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍

യോഗത്തില്‍ പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി സയ്ദ് മുഹമ്മദ്, ഉപദേശക സമിതി അംഗം ഫക്രുദീന്‍ അലി അഹമ്മദ്, വര്‍ക്കിംഗ് കമ്മിറ്റിയംഗം മുഹമ്മദ് നജീം എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

സ്‌കിയ ജോയിന്റ് സെക്രട്ടറി ഫാറൂഖ് സമദ്, ഉപദേശക സമിതി അംഗം നിസാമുദ്ദീന്‍ സമദ് എന്നിവര്‍ മക്കളാണ്.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ വിദ്യാഭ്യാസ-സാമൂഹിക രംഗത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.