Local News
നാല്‍പത്തിയൊമ്പതാമത് ബിരുദദാന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍ യൂണിവേര്‍സിറ്റി

നാല്‍പത്തിയൊമ്പതാമത് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ക്യുയുവിന്റെ വിദ്യാര്‍ത്ഥി കാര്യങ്ങളുടെ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ദിയാബ് പത്രസമ്മേളനത്തില്‍ അറിയിച്ചു
902 പുരുഷ ബിരുദധാരികളും 3,122 വനിതാ ബിരുദധാരികളും ഉള്‍പ്പെടെ ആകെ 4,024 ബിരുദധാരികളാണ് ഈ വര്‍ഷം യൂണിവേര്‍സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്നത്. ബിരുദദാന ചടങ്ങ് അവിസ്മരണീയമാക്കുവാന്‍
മെയ് 2 ശനിയാഴ്ച സമഗ്രമായ റിഹേഴ്സലുകള്‍ നടത്തുമെന്ന് ക്യുയുവിന്റെ വിദ്യാര്‍ത്ഥി കാര്യ വൈസ് പ്രസിഡന്റ് പറഞ്ഞു.
മെയ് 4 , 5 തീയതികളിലാണ് ബിരുദദാന ചടങ്ങ് നടക്കുക
