വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പിന്തുണാ നടപടികളുടെ സമഗ്ര പാക്കേജുമായി ഖത്തര്‍

മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങള്‍ക്കിടയില്‍ വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പിന്തുണാ നടപടികളുടെ സമഗ്ര പാക്കേജുമായി ഖത്തര്‍. ഖത്തറിന്റെ ബിസിനസ് സമൂഹത്തോടുള്ള പ്രതിബദ്ധത അചഞ്ചലമാണെന്നും ഖത്തര്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ പിന്തുണയ്ക്കുന്നതിനും, ബിസിനസ്സ് തുടര്‍ച്ച സംരക്ഷിക്കുന്നതിനും, ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാധ്യമായ എല്ലാം ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രിയും ഇന്‍വെസ്റ്റ് ഖത്തറിന്റെ ഉപദേശക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി പറഞ്ഞു.
