Local News

ഖത്തറില്‍ ട്രാഫിക് വാരാഘോഷത്തിന് ഉജ്വല തുടക്കം

ഖത്തറില്‍ ട്രാഫിക് വാരാഘോഷത്തിന് ഉജ്വല തുടക്കം

പ്ലേസ് വെന്‍ഡോം മാളില്‍ സംഘടിപ്പിച്ച ട്രാഫിക് അവബോധ പ്രദര്‍ശനത്തിലൂടെയാണ് 2026 ട്രാഫിക് വീക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ റോഡ് ഉപയോഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്‍ഷന്‍ പ്രോഗ്രാംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനിയുടേയും മറ്റു പ്രമുഖരുടേയും സാന്നിധ്യത്തില്‍, ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജബര്‍ അലി അല്‍ കുബൈസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.