Local News

ഖത്തറിലെ റേഡിയോ സുനോ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ ജേതാവായി അരീക്കോട് സ്വദേശി അഹ്‌മദ് നിയാസ്

ഖത്തറിലെ റേഡിയോ സുനോ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ ജേതാവായി അരീക്കോട് സ്വദേശി അഹ്‌മദ് നിയാസ്

ഖത്തറിലെ പ്രമുഖ മലയാളം റേഡിയോ, റേഡിയോ സുനോ ബൂത്ത് 140 പ്രവചന മത്സരത്തില്‍ ഫലം കൃത്യമായി പ്രവചിച്ച് മലപ്പുറം അരീക്കോട്, മൂര്‍ക്കനാട് സ്വദേശിയായ അഹ്‌മദ് നിയാസ് ജേതാവായി

റേഡിയോ സുനോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംഘടിപ്പിച്ച മത്സരത്തിലാണ് നിയാസ് തന്റെ പ്രവചനം രേഖപ്പെടുത്തിയത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരത്തില്‍ യു.ഡി.എഫ്: 102,എല്‍.ഡി.എഫ്: 35 , എന്‍.ഡി.എ: 3 എന്നിങ്ങനെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു നിയാസിന്റെ പ്രവചനം.