Breaking News

സ്‌പോര്‍ട് സിറ്റി സ്റ്റേഷനിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ദോഹ മെട്രോ

അമീര്‍ കപ്പ് ഫൈനല്‍ പ്രമാണിച്ച് മെയ് 9 ശനിയാഴ്ച സ്‌പോര്‍ട് സിറ്റി സ്റ്റേഷനിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ദോഹ മെട്രോ

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ അമീര്‍ കപ്പ് ഫൈനലിനായി റോഡ് അടച്ചതിനാലാണ് താല്‍ക്കാലിക മാറ്റം.
‘ബാധിക്കപ്പെട്ട എല്ലാ റൂട്ടുകളും മെട്രോലിങ്ക് സ്‌പോര്‍ട് സിറ്റി സ്റ്റേഷന് പകരം ഇതര സ്റ്റേഷനുകളില്‍ നിന്ന് പ്രവര്‍ത്തിക്കും,’
പ്രഖ്യാപനമനുസരിച്ച്, മെട്രോലിങ്ക് സര്‍വീസ് എം310 അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനില്‍ നിന്നും എക്‌സിറ്റ് 1 ല്‍ നിന്നും എം311 അല്‍ സുഡാന്‍ബസ് സ്റ്റേഷനില്‍ നിന്നും പ്രവര്‍ത്തിക്കും. അതേസമയം, എം317 ബസുകള്‍ അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനില്‍ നിന്നും എക്‌സിറ്റ് 2 ല്‍ നിന്നും സര്‍വീസ് നടത്തും.

അതേസമയം സ്‌പോര്‍ട് സിറ്റി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ എക്‌സ്പ്രസ് സര്‍വീസുകള്‍ക്കുള്ള ബുക്കിംഗുകള്‍ അന്ന് നിര്‍ത്തിവെക്കും. ‘സ്‌പോര്‍ട് സിറ്റി സര്‍വീസ് ഏരിയയിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ പകരം അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷന്‍ വഴി മെട്രോ എക്‌സ്പ്രസ് സര്‍വീസുകള്‍ ബുക്ക് ചെയ്യണം