Local News

ഖുര്‍ആനിനെ ജീവിതത്തിന്റെ വെളിച്ചമായി സ്വീകരിക്കുക – ഡോ. അബ്ദുല്‍ വാസിഹ്


പ്രവാസി മലയാളികളുടെ ഖുര്‍ആന്‍ പഠനം എളുപ്പവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടി ആവിഷ്‌കരിച്ച പുതിയ പ്ലാറ്റ് ഫോം – നൂന്‍ ഖുര്‍ആന്‍ ലേണിങ്ങിന്റെ മദീന ഖലീഫ മേഖലയിലെ തുടക്കത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തവെയാണ് ഡോ. അബ്ദുല്‍ വാസിഹ്
ഖുര്‍ആനിനെ ജീവിതത്തിന്റെ വെളിച്ചമായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തത്.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോണല്‍ പ്രസിഡന്റ് റഷീദലി പി.എം ഉദ്ഘാടനം നിര്‍വഹിച്ചു.
സോണല്‍ സെക്രട്ടറി അബൂ റിഹാന്‍ ഇ.കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് വി.എന്‍ സമാപനവും ഷമീര്‍ വി.കെ ഖുര്‍ആന്‍ പാരായണവും നടത്തി.