Local News

2025 ല്‍ 93 ശതമാനം സേവനങ്ങളും ഡിജിറ്റലി പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി
2025 ല്‍ 93 ശതമാനം സേവനങ്ങളും ഡിജിറ്റലി പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം 2025 ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി
127 ഇലക്ട്രോണിക് സര്‍വീസുകളും 127 ഔന്‍ ആപ്പ് വഴിയുള്ള സേവനങ്ങളുമടക്കം മൊത്തം 618990 അപേക്ഷകളാണ് 2025 ല്‍ ലഭിച്ചത്.