Local News

പ്രവാസി വെല്‍ഫെയര്‍ അപ്‌സ്‌കില്ലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കും വ്യക്തമായ ദിശാബോധവും പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും പകര്‍ന്ന് നല്‍കി പ്രവാസി വെല്‍ഫെയര്‍ അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച കരിയര്‍ വര്‍ക്ക്‌ഷോപ്പ്. വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും, നിലവിലെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കരിയര്‍ വളര്‍ച്ച കൈവരിക്കുന്നതിനും, ആധുനിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ബ്രൈറ്റ് കണ്‍സള്‍ട്ടണ്‍സി ഡയറക്ടര്‍ പ്രതിഭാ ബാലസുബ്രമണ്യന്‍ നയിച്ച വര്‍ക്ക്‌ഷോപ്പില്‍ പകര്‍ന്ന് നല്‍കി.

ബയോഡാറ്റ തയ്യാറാക്കല്‍, ഇന്റര്‍വ്യൂ ടെക്‌നിക്കുകള്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, വ്യക്തിത്വ വികസനം, തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ എന്നിവയെക്കുറിച്ചും പങ്കെടുത്തവര്‍ക്ക് വിശദമായ അറിവ് ലഭിച്ചു. യുവാക്കള്‍ക്കും പ്രവാസി സമൂഹത്തിനും ആത്മവിശ്വാസവും കരിയര്‍ മുന്നേറ്റത്തിനുള്ള പ്രചോദനവും നല്‍കിയ വര്‍ക്ക്‌ഷോപ്പിന്റെ രണ്ടാം ഭാഗം മെയ് 22 വെള്ളിയാഴ്ച നടക്കും.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ലതാ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. നടുമുറ്റം പ്രസിഡണ്ട് സന നസീം ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫായിസ് അബ്ദുല്ല സ്വാഗതം പറഞ്ഞു. ആബിദ സുബൈര്‍ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിങ്ങ് അംഗങ്ങളായ ഫാത്തിമ തസ്‌നീം, അഹ്‌സാന കരിയാടന്‍,അഫീഫ, റാദിയ റസാഖ്, ഷഖീബ്, ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.