Breaking News
റാസ് ലഫ്ഫാന്‍ അപകടം , മരണപ്പെട്ട ഇന്ത്യക്കാരുടെ ഭൗതികശരീരം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

ജൂണ്‍ 21 ലെ റാസ് ലഫ്ഫാന്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളിയടക്കം 4 ഇന്ത്യക്കാരുടെ മൃത ദേഹം വിവിധ വിമാനങ്ങളിലായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മലയാളിയുടെ മൃതദേഹം കോഴിക്കോട്ടേക്കും മൂന്ന് തമിഴ് നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരുവവന്തപുരത്തേക്കുമാണ് അയക്കുന്നത്. ഇന്ത്യന്‍ എംബസിയും ഐസിബിഎഫും സംയുക്തമായി അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചത്. ബാക്കി 8 മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്കയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


