ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയങ്ങളില്‍ ലുലു ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ഖത്തറിന്റെ വാണിജ്യ രംഗത്ത് റീട്ടെയ്ല്‍ മേഖല നിര്‍ണായക സംഭവനകളാണ് നല്‍കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും ഭക്ഷ്യ ശൃംഖലയ്ക്കും ലുലു നല്‍കുന്ന സംഭാവനകള്‍ എടുത്ത് കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി.
ലുലുവിന്റെ വികസന പദ്ധതികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് എം എ യൂസഫലി നന്ദി അറിയിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സാലെ ബിന്‍ മജെദ് അല്‍ ഖുലൈഫി, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ചീഫ് സസ്‌റ്റൈനിബിളിറ്റി ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് എന്നിവരും കൂടിക്കാഴ്ചയില്‍ ഭാഗമായി.
