Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

രക്തദാന ക്യാമ്പിന് രജിസ്‌ട്രേഷന്‍ തുടരുന്നു

ദോഹ: ഖത്തറിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെയും ഖത്തര്‍ പാലക്കാട് പ്രവാസി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ഡ്രോപ്പ്‌സ് ഓഫ് ഹോപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ സി-റിങ് റോഡിലുള്ള ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

രക്തദാനത്തിന്റെ പ്രാധാന്യവും ജീവന്‍ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉള്‍ക്കൊണ്ട് ഖത്തറിലെ മുഴുവന്‍ പ്രവാസികളും ക്യാമ്പില്‍ പങ്കെടുത്ത് ഈ സത്പ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://forms.gle/yb2NFMAqte2JQPQM7 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുകയോ +974 74420455 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button