Local News

പിതാവ് അമീറിന്റെ വിയോഗത്തില്‍ അനുശോചനവുമായി ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി

ഇന്ത്യന്‍ എംബസിയുടേയും അപെക്സ് ബോഡികളുടേയും സംയുക്താഭിമുഖ്യത്തില്‍ ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സ് പിതാവ് അമീറിന് പ്രവാസി സമൂഹത്തിലുണ്ടായിരുന്ന സ്‌നേഹാദരവുകളുടെ നിദര്‍ശനമായി

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് ടണ്ടലെ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു.

ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍റഹ്‌മാന്‍, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കി.

ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു