Local News
എഫ്.സി.സി വായനക്കൂട്ടം കവിതാസ്വാദന സദസ്സ് ഇന്ന്

എഫ്.സി.സി ( വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ”ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ…’ എന്ന കവിതാസ്വാദന സദസ്സ് ഇന്ന് ആഗസ്റ്റ് 1-ന് ശനിയാഴ്ച വൈകുന്നേരം 6.30ന് എഫ്.സി.സി ഹാളില്‍ നടക്കും.
ദോഹയിലെ കവികളെയും കാവ്യാസ്വാദകരെയും ഒരുമിപ്പിക്കുന്ന ഈ സദസ്സില്‍ കവിതാവതരണം, ആസ്വാദനം, നിരൂപണം, പൊതുചര്‍ച്ച തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
കവിതയിലൂടെ മാനുഷിക മൂല്യങ്ങളും സര്‍ഗാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സാഹിത്യസന്ധ്യയിലേക്ക് എല്ലാ സാഹിത്യപ്രേമികളെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
