കെ എം സി സി ഖത്തര്‍ തിരൂര്‍ മുനിസിപ്പാലിറ്റി ജനറല്‍ ബോഡി യോഗം – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ എം സി സി ഖത്തര്‍ തിരൂര്‍ മുനിസിപ്പാലിറ്റി ജനറല്‍ ബോഡി യോഗം

തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ദാവൂദ് നെല്ലേരിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി, ഹംസ ചെമ്പ്ര സ്വാഗത പ്രസംഗത്തോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു;

കെ എം സി സി ഖത്തര്‍ മുതിര്‍ന്ന നേതാവ് അബ്ദുള്ള തറമ്മല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു, കെ എം സി സി ഖത്തര്‍ സംസ്ഥാന രക്ഷാധികാരി അബ്ദു റഷീദ് , ഗ്രാന്റ് മാല്‍ ഡയറക്ടറും, ഐ സി സി അഡൈ്വസറി മെമ്പറുമായ അഷ്റഫ് ചിറക്കല്‍, തിരൂര്‍ മണ്ഡലം ആക്ടിങ് പ്രസിഡന്റ് സദേര്‍ അലി തിരൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് , മണ്ഡലം ട്രെഷറര്‍ മുസ്തഫ , കനിവ് ചെയര്‍മാന്‍ സൈദ് ആലി, മണ്ഡലം സെക്രട്ടറി നാസര്‍ ചെമ്പ്ര, മുനിസിപ്പല്‍ സെക്രട്ടറി സാബിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മുനിസിപ്പല്‍ കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും സഹായങ്ങളും മുനിസിപ്പല്‍ ട്രെഷറര്‍ ജൗഹര്‍ തൊട്ടുകണ്ണി വിവരിച്ചു. മുനിസിപ്പല്‍ വൈസ് പ്രെസിഡന്റ് അലി ഹസ്സന്‍ നന്ദി പറഞ്ഞു

Related Articles

Back to top button