Local News

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം


ഇന്ത്യന്‍ എംബസിയുടേയും അപെക്‌സ് ബോഡികളുടേയും സംയുക്താഭിമുഖ്യത്തില്‍ ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കെടുത്തു.
എംബസി ചാര്‍ജ് ഡി അഫയേര്‍സ് സന്ദീപ് കുമാര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്.
രാഷ്ടപതിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ച അദ്ദേഹം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരംഭിക്കുവാനും രാഷ്ട്രപുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറുവാനും ആഹ്വാനം ചെയ്തു.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളും ഏറെ ആവേശത്തോടെയാണ് സ്വാതന്ത്ര്യ ദിനമാഘോഷിച്ചത്.