പി. പി. നാസറിന് യാത്രയയപ്പ് നല്കി

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ഖത്തര്‍ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ സീനിയര്‍ നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി. പി. നാസര്‍ സാഹിബിന് കെ.എം.സി.സി ഖത്തര്‍ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. ഷാനിബ് മയ്യണ്ണൂര്‍ സ്വാഗതം പറഞ്ഞു. റഷീദ് മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. കെ.എം.സി.സി ഖത്തര്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്മാന് പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റിയുടെ മൊമെന്റോ സീനിയര്‍ നേതാവ് പി.വി. നാസറും, സ്നേഹോപഹാരം ഫസല്‍ മേമുണ്ടയും പി. പി. നാസറിന് കൈമാറി.
തുടര്‍ന്ന് ജില്ലാ സെക്രട്ടറി ശബീര്‍ മേമുണ്ട, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സമദ് കടമേരി, പി.വി. നാസര്‍, ഷരീഫ് മേമുണ്ട, ഫൈസല്‍ അരോമ, കെ.എം. നാസര്‍, ലത്തീഫ് തിരുവോത്ത്, നാസര്‍ നീലിമ, നൗഷാദ് കീഴല്‍, റഫീഖ് കോടേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് പി. പി. നാസര്‍ മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്ള നന്ദി പറഞ്ഞു
