Archived Articles
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് കോവിഡ് ഗൈഡന്‍സുമായി ഐ.സി.ബി. എഫ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് കോവിഡ് ഗൈഡന്‍സുമായി ഐ.സി.ബി. എഫ് രംഗത്ത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും നിരവധി പേര്‍ രോഗ ബാധിതരാവുകയും അതിലേറെ പേര്‍ ആശങ്കയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഡോക്ടേര്‍സ് ക്‌ളബ്ബുമായി സഹകരിച്ച് കോവിഡ് ഗൈഡന്‍സുമായി ഐ.സി.ബി. എഫ് മുന്നോട്ടുവന്നത്.
ഇന്ത്യന്‍ ഡോക്ടേര്‍സ് ക്‌ളബ്ബിന്റെ സപ്പോര്‍ട്ട് ഗ്രൂപ്പിലുളള ഡോക്ടര്‍മാരുമായി രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ടെലഫോണില്‍ സംസാരിച്ച് ആശങ്കകള്‍ പരിഹരിക്കാം.