101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ ആന്റിജന്‍ പരിശോധന ഫലം മാത്രമേ ഇഹ് തിറാസില്‍ പ്രതിഫലിക്കൂ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നല്ലാതെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ ആന്റിജന്‍ പരിശോധന ഫലം മാത്രമേ ഇഹ് തിറാസില്‍ പ്രതിഫലിക്കൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത കേന്ദ്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ കേന്ദ്രങ്ങളില്‍ നിന്നും റാപിഡ് ആന്റിജന്‍ പരിശോധന നടത്തി പോസിറ്റീവാകുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം എസ്. എം. എസ്. വരികയും ഫലം ഇഹ്തിറാസില്‍ പ്രതിഫലിക്കുകയും ചെയ്യും.
മന്ത്രാലയത്തിന്റെ ലിസ്റ്റിലില്ലാത്ത സ്വകാര്യ മെഡിക്കല്‍ സൈന്ററുകളില്‍ നിന്നും ആന്റിജന്‍ പരിശോധന നടത്തുന്നവരുടെ ഫലം ഇഹ് തിറാസില്‍ പ്രതിഫലിക്കുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .
അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് പോസിറ്റീവാകുന്നവര്‍ക്ക് ഇജാസ പോര്‍ട്ടലിലേക്കുള്ള രണ്ടാമതൊരു എസ്. എം. എസും ലഭിക്കും. ആ ലിങ്കിലൂടെ സിക്ക് ലീവ് ഡൗണ്‍ ലോഡ് ചെയ്യാം.