Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. തുടര്‍ച്ചയായി ഏഴാമത് വര്‍ഷമാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ മാതൃകയായത്.

സ്തനാര്‍ബുദ മാസ കാമ്പയിനില്‍ 287701 റിയാലുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ സ്വരൂപിച്ചത്. ഇത് അവരുടെ തന്നെ മുന്‍കാല റെക്കോര്‍ഡുകളെ ഭേദിക്കുന്നതാണ് .ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാരുടെ സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനമാണിത്്.

Related Articles

Back to top button