Breaking News
കോവിഡ് പ്രതിസന്ധി 2022 പകുതിയയോടെ അതിജീവിക്കാനായേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകാടിസ്ഥാനത്തില്‍ വാക്സിനേഷന് പദ്ധതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്ന സാഹചര്യത്തില്‍ 2022 പകുതിയയോടെ കോവിഡ് പ്രതിസന്ധി അതിജീവിക്കാനായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
വിവിധ വാക്സിനുകള്‍ പ്രതിരോധ നടപടികളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുവാനും പ്രയാസങ്ങള്‍ ദീരീകരിക്കുവാനും സഹായകമാണ് . ലോക ജനസംഖ്യയില്‍ 70 ശതമാനമെങ്കിലും വാക്സിനെടുത്താല്‍ ഈ വര്‍ഷം തന്നെ മഹാമാരിയെ പിടിച്ചുകെട്ടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.