Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി തുറക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ :ഫിഫ 2022 ലോകകപ്പ് ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി തുറക്കും. അല്‍ മഷാഫ്, ഉമ്മുല്‍ സെനീം, അല്‍ സദ്ദ് എന്നീ പുതിയ കേന്ദ്രങ്ങളും നിലവിലെ അല്‍ ഖോര്‍ ഹെല്‍ത്ത് സെന്ററിന് പകരം പുതിയത് സ്ഥാപിക്കുന്നതുമടക്കമാണിത്.

പുതിയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് .ഈ കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 31 ആയി ഉയരും.

Related Articles

Back to top button