Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ . പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) ജൂലൈ 10 മുതല്‍ 14 വരെ ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ഹെല്‍ത്ത് സെന്ററുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

അല്‍ വക്ര, അല്‍ മതാര്‍, അല്‍ തുമാമ, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, വെസ്റ്റ് ബേ, ലീബൈബ്, ഉം സലാല്‍, ഗര്‍ഫത് അല്‍ റയ്യാന്‍, ഖലീഫ സിറ്റി, അബൂബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, മെസൈമീര്‍, മുഐതര്‍, അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ ഷിഹാനിയ തുടങ്ങിയ 17 ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ 7:00 മുതല്‍ രാത്രി 11:00 വരെ തുടര്‍ച്ചയായി ഫാമിലി മെഡിസിനും സഹായ സേവനങ്ങളും നല്‍കും.

ഈ കേന്ദ്രങ്ങളിലെ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ അവ തുടര്‍ച്ചയായി നല്‍കും. കൂടാതെ 24 മണിക്കൂറും കോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജാമിലിയ സെന്ററിലും ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമാകും.

റൗദത്ത് അല്‍ ഖൈല്‍ എച്ച്‌സി ഒരു കോവിഡ്-19 നിയുക്ത ആരോഗ്യ കേന്ദ്രമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ഈ കേന്ദ്രത്തില്‍ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7:00 മുതല്‍ രാത്രി 10:00 വരെ ആയിരിക്കും.

അല്‍ വജ്ബ, അല്‍ വാബ്, ഖത്തര്‍ യൂണിവേഴ്സിറ്റി എച്ച്സികള്‍ ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് അടച്ചിരിക്കും. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ അനുസരിച്ച് കോവിഡ് 19 വാക്സിനേഷന്‍ ക്ലിനിക്കുകള്‍് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഉമ്മു ഗുവൈലിന, സൗത്ത് അല്‍ വക്ര, അല്‍ ദായെന്‍, ലെഗൈ്വരിയ, അല്‍ കഅബാന്‍, അബു നഖ്ല, അല്‍ കരാന എച്ച്സികള്‍ അടച്ചിടും.

നല്‍കിയിരിക്കുന്ന അപ്പോയിന്റ്മെന്റുകള്‍ അനുസരിച്ച് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

ഒഫ്താല്‍മോളജി ക്ലിനിക്കുകള്‍ ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍, മൈദര്‍ എച്ച്സികളില്‍ ദിവസവും, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ എന്നിവിടങ്ങളിലും ദിവസവും പ്രവര്‍ത്തിക്കും.

ജൂലൈ 11 ന് എയര്‍പോര്‍ട്ട് എച്ച്‌സിയില്‍ വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും അല്‍ റയ്യാന്‍ എച്ച്‌സിയില്‍ ജൂലൈ 12 ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വെസ്റ്റ് ബേ എച്ച്‌സിയില്‍ ജൂലൈ 14 ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വിവാഹപൂര്‍വ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

അല്‍ ഷിഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, മുഐതര്‍, അല്‍ റുവൈസ്, അല്‍ കഅബാന്‍, ഉമ്മുസ്ലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, റൗദത്ത് അല്‍ ഖൈല്‍ എന്നിവയാണ് ദിവസേന 24 മണിക്കൂറും അടിയന്തര കേസുകള്‍ സ്വീകരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍.

കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ (16000) മുഴുവന്‍ സമയവും അടിയന്തര കോള്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കും.

കോവിഡ്-19 വാക്സിന്‍ അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള ഹോട്ട്ലൈന്‍, 40277077 രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

അല്‍ വക്ര, അല്‍ റയ്യാന്‍, അല്‍ വജ്ബ, ഗരാഫത്ത് അല്‍ റയാന്‍, ലീബിയാബ് എച്ച്സികളില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ, ആഴ്ചയിലുടനീളം കോവിഡ്-19 ഡ്രൈവ്-ത്രൂ സേവനങ്ങള്‍ ലഭ്യമാകും.

മെഡിക്കേഷന്‍ ഹോം ഡെലിവറി സേവനം ജൂലൈ 9 മുതല്‍ 11 വരെ ഉണ്ടാവില്ല. ജൂലൈ 12-ന് പ്രവര്‍ത്തനം പുനരാരംഭിക്കും.

Related Articles

Back to top button