ദോഹ മെട്രോ ജൂലൈ 31 മുതല്‍ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും രണ്ടെണ്ണം പുനരാരംഭിക്കുകയും ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ മെട്രോ ജൂലൈ 31 മുതല്‍ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും രണ്ടെണ്ണം പുനരാരംഭിക്കുകയും ചെയ്യും.
സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ മിര്‍ഖാബ്, സലത്ത ഏരിയകളിലേക്കുള്ള എം 311 ആണ് ആദ്യ പുതിയ റൂട്ട്. രണ്ടാമത്തെ പുതിയ റൂട്ട് നാഷണല്‍ മ്യൂസിയം മെട്രോ സ്റ്റേഷനില്‍ നിന്ന് മുറൈഖിലേക്കുള്ള എം 315 ആണെന്നും അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ദോഹ മെട്രോ പോസ്റ്റ് ചെയ്തു. രണ്ട് സ്റ്റേഷനുകളും ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലാണ് വരുന്നത്.
എം 210 ഹമദ് ഹോസ്പിറ്റല്‍ / അല്‍സദ്ദ് മെട്രോ സ്റ്റേഷനുകളില്‍ നിന്നും എം 302 അല്‍ സദ്ദ് ,ബിന്‍ മഹ്മൂദ് മെട്രോ സ്റ്റേഷനുകളില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.
2-5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍, ചുറ്റുമുള്ള പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഒരു സൗജന്യ ബസ് സര്‍വീസ് ശൃംഖലയാണ് മെട്രോലിങ്ക്
മെട്രോലിങ്ക് സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്നു: , വ്യാഴാഴ്ച രാവിലെ 6 മുതല്‍ രാത്രി 11:59 വരെയും , വെള്ളിയാഴ്ച: ഉച്ചക്ക് 2:00 മുതല്‍ രാത്രി 11:59 വരെയുമാണ് പ്രവര്‍ത്തിക്കുക.