പ്രൊഫസര്‍ എം അബ്ദുല്‍ അലി വൈജ്ഞാനിക നവോത്ഥാന നായകന്
ദോഹ. പ്രൊഫസര്‍ എം അബ്ദുല്‍ അലി വൈജ്ഞാനിക നവോത്ഥാന നായകനായിരുന്നുവെന്നും സമൂഹത്തിന്റെ ബഹുമുഖ വികസനത്തിനും പുരോഗതിക്കും അദ്ദേഹത്തിന്റെ സംഭാവനകള്‍ മികച്ചതായിരുന്നുവെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ച പൗരപ്രമുഖര്‍ അഭിപ്രായപ്പെട്ടു. പഠിക്കാനും പഠിപ്പിക്കാനും ജീവിതം സമര്‍പ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. വൈജ്ഞാനിക നവോത്ഥാന രംഗത്ത് 77 വര്‍ഷത്തെ ധന്യമായ ജീവിതം അടയാളപ്പെടുത്തിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമൂഹനേതൃത്വത്തിനുമൊക്കെ ഒട്ടേറെ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.
കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡണ്ട് ഡോ. എം.പി. ഹസന് കുഞ്ഞി, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈസ് പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ജനറല്‍ സെക്രട്ടറി എം. ഐ. ഫരീദ്, എ.പി. ഖലീല്‍ ( എം. ഇ. എസ്), വി.സ്. അബ്ദുറഹിമാന് ( ഇന്‍കാസ്), ഉസ് മാന്‍ കല്ലന് ( ഡോം ഖത്തര്‍), ബേക്കല്‍ മുഹമ്മദ് സാലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.