ഖത്തര്‍ ലോകകപ്പ് , ഒറ്റ ഇംഗ്ലണ്ട് ആരാധകനോ വെയില്‍സ് ആരാധകനോ അറസ്റ്റിലാവാത്ത ലോകകപ്പെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ലോകകപ്പ് , ഒറ്റ ഇംഗ്ലണ്ട് ആരാധകനോ വെയില്‍സ് ആരാധകനോ അറസ്റ്റിലാവാത്ത ലോകകപ്പെന്ന് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ആദ്യമായി ഇംഗ്ലണ്ടിന്റെയോ വെയില്‍സിന്റെയോ ആരാധകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുകെ ഫുട്ബോള്‍ പോലീസിംഗ് യൂണിറ്റ് മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്ട്സ് സ്ഥിരീകരിച്ചു.
2018 ലോകകപ്പില്‍ മൂന്ന് അറസ്റ്റുകള്‍ ഉണ്ടായപ്പോള്‍, 2022 ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെയോ വെയില്‍സിന്റെയോ ഒരു ആരാധകനെയും അറസ്റ്റ് ചെയ്തിട്ടില്ല, ഇത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ആരാധകരുടെ പെരുമാറ്റം തികച്ചും മാതൃകാപരമായിരുന്നുവെന്ന് റോബര്‍ട്ട് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്റ്റേഡിയങ്ങളിലും പരിസരത്തും ആല്‍ക്കഹോള്‍ ലഭ്യമാവാതിരുന്നതാണ് ആരാധകരുടെ പെരുമാറ്റം മാതൃകാപരമാക്കുവാന് സഹായിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.