Breaking NewsUncategorized
സംവിധായകന്‍ സിദ്ദീഖിന്റെ മരണം, ഖത്തര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി

അമാനുല്ല വടക്കാങ്ങര
ദോഹ. അറ നിറഞ്ഞ കോമഡിയും മനോഹരമായ ആവിഷ്‌കാരവും കൊണ്ട് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളുടെ ശില്‍പി സംവിധായകന്‍ സിദ്ദീഖിന്റെ മരണം, ഖത്തര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി.
ഖത്തര്‍ മലയാളികളുമായി പല തരത്തിലും ആത്മ ബന്ധം പുലര്‍ത്തിയ സിദ്ധീഖ് ക്രോണിക് ബാച്ചിലറിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത് ഖത്തറിലിരുന്നാണ് .
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിനിമയുമായും ഈവന്റ് മാനേജ്‌മെന്റുമായും ബന്ധപ്പെട്ട് ഖത്തര്‍ ആസ്ഥാനമായി ഇവന്റോസ് എന്ന സ്ഥാപനം തുടങ്ങിയ അദ്ദേഹം അടുത്തമാസം ദോഹയില്‍ വിപുലമായ രീതിയില്‍ സിനിമ വര്‍ക് ഷോപ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.