ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുവനീര്‍ ടിക്കറ്റുകളുടെ പ്രിന്റ് സൗകര്യമൊരുക്കി ഫിഫ
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിലെ മൊബൈല്‍ ടിക്കറ്റ് ഉടമകള്‍ക്ക് സുവനീര്‍ ടിക്കറ്റുകളുടെ പ്രിന്റ് സൗകര്യമൊരുക്കി ഫിഫ . സുവനീര്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ പ്രിന്റിനായി വെബ്സൈറ്റില്‍ ലഭ്യമാണ്. യഥാര്‍ത്ഥ ടിക്കറ്റ് വാങ്ങിയവര്‍ക്കും അവരുടെ അതിഥികള്‍ക്കൊപ്പം പങ്കെടുത്ത മത്സരത്തിന്റെ(ഇ) മൊബൈല്‍ ടിക്കറ്റുകള്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ ലഭിക്കും.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് FIFA.com/tickets ആക്സസ് ചെയ്യാനും തങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും സുവനീര്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ അവരുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനും കഴിയും.
ഒരു സുവനീര്‍ ടിക്കറ്റിന്റെ വില പത്ത് റിയാലായി നിശ്ചയിച്ചിരിക്കുന്നു . ഒരൊറ്റ ആപ്ലിക്കേഷന്‍ നമ്പറില്‍ അടങ്ങിയിരിക്കുന്ന എല്ലാ ടിക്കറ്റുകളും ഒരുമിച്ച് പ്രിന്റ് ചെയ്യപ്പെടും.
2023 ഫെബ്രുവരി അവസാനമോ 2023 മാര്‍ച്ചിന്റെ തുടക്കമോ മുതല്‍ നിങ്ങളുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് സുവനീര്‍ ടിക്കറ്റുകള്‍ സാധാരണ തപാല്‍ വഴി ഡെലിവറി ചെയ്യപ്പെടും. ഡെലിവറി ഏകദേശം ഒരു മാസമെടുക്കും. ഷിപ്പിംഗ് ചെലവുകള്‍ സുവനീര്‍ ടിക്കറ്റുകളുടെ വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.