ഹയ്യ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവര്‍ എന്‍ട്രി പെര്‍മിറ്റിന്റെ ശേഷിക്കുന്ന കാലയളവിന് മുഴുവനുള്ള ഇന്‍ഷ്യൂറന്‍സ് പോളിസിയെടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവര്‍ എന്‍ട്രി പെര്‍മിറ്റിന്റെ ശേഷിക്കുന്ന കാലയളവിന് മുഴുവനുള്ള ഇന്‍ഷ്യൂറന്‍സ് പോളിസിയെടുക്കണം . പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്.
ഹയ്യ കാര്‍ഡ് ഉടമകളും അവരുടെ കൂട്ടാളികളും സന്ദര്‍ശകരുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ നേടേണ്ടതുണ്ട്. അത് ഹയ്യ കാര്‍ഡ് എന്‍ട്രി പെര്‍മിറ്റിന്റെ ശേഷിക്കുന്ന കാലയളവ് അഥവാ 2024 ജനുവരി 24 വരെയുളളതാവണം. ഉദാഹരണത്തിന്, ഒരു ഹയ്യ കാര്‍ഡ് ഉടമ 2023 മാര്‍ച്ച് 1-ന് ഖത്തറിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അവന്‍/അവള്‍ 11 മാസത്തേക്കുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി നേടണം, 2023 ഏപ്രില്‍ 1-ന് അവന്‍/അവള്‍ രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍/അവള്‍ 10 മാസത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയും മറ്റും നേടണം, പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ട്രാവല്‍ അപ്‌ഡേറ്റ്‌സ് സന്ദര്‍ശിക്കുക.
https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx