Archived Articles
ജാസിം അല്‍ ബൂഅൈനാന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ജാസിം അല്‍ ബൂഅൈനാന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ് മദ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് ജാസിം റാഷിദ് അല്‍ ബൂഅൈനാനെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും നിയമിച്ചത്.