Uncategorized
റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്ബ് സി.ഇ.ഒ റസ്സല്‍ അഹമ്മദിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്ബ് സി.ഇ.ഒ റസ്സല്‍ അഹമ്മദിന് സമ്മാനിച്ചു. ദുബൈ കിസൈസിലെ റാഗ് ഗ്‌ളോബല്‍ ബിസിനസ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
നൂതനമായ ആശയമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും ബിസിനസ് കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ റസ്സല്‍ അഹ് മദ് അഭിപ്രായപ്പെട്ടു.