Uncategorized

യുണീഖ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 3 ന് ആവേശകരമായ സമാപനം

ദോഹ. ഇന്ത്യന്‍ നഴ്‌സുമാരുടെ ജി സി സി യിലെ ആദ്യത്തെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ നഴ്‌സുമാര്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് 14-10-2023 ശനിയാഴ്ച മിസയിദിലെ എം ഐ സി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ സമാപിച്ചു.

ഖത്തറിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നായി 14 ടീമുകളിലായി 250 ല്‍ പരം നഴ്‌സുമാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബര്‍വ റോക്കേഴ്‌സ് ജേതാക്കളും സ്‌പൈക്‌സ് സി സി റണ്ണര്‍ അപ്പും ആയി.

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ലെജന്‍ഡ്‌സ് ടീമിലെ കണ്ണന്‍, ബെസ്റ്റ് ബാറ്റ്‌സ് മാനായി സ്‌പൈക്‌സ് ടീമിലെ ആന്‍ട്രു ജോയ്, ബെസ്റ്റ് ബൗളര്‍ ആയി ലെജന്‍ഡ്‌സ് ടീമിലെ മുഫീദ്, ഫെയര്‍ പ്ലേ അവാര്‍ഡിന് ടീം മെഡിക്കോസ് മര്‍ക്കിയയെയും തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 7 ന് തുടങ്ങിയ മത്സരങ്ങള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ ന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍,സെക്രട്ടറി ബിന്ദു ലിന്‍സണ്‍,മിനി സ്ട്രി ഓഫ് ഇന്റീരിയര്‍ കമ്മ്യൂണിറ്റി പോലീസിങ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ലെഫ്റ്റ്‌നന്റ്:മുഹമ്മദ് മുസല്ലം നാസര്‍ അല്‍ നബിത്, ഖത്തര്‍ പോലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രതിനിധി ലെഫ്റ്റ്‌നന്റ് അലി മുഹമ്മദ് അല്‍ സബ, ഇന്ത്യന്‍ സ്പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, കെഎംസിസി പ്രസിഡന്റ് ഡോ: അബ്ദുസമദ്, മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ കമ്മ്യൂണിറ്റി ഔട്ട് റീച് ഓഫീസര്‍ ഫൈസല്‍ ഹുദവി, ഡോ.ബഹാവുദ്ധീന്‍ ഹുദവി,ഇന്ത്യന്‍ ഡോക്ട്‌ടേഴ്സ് ക്ലബ് സെക്രട്ടറി സൈബു ജോര്‍ജ്, ഐഫാഖ് സെക്രട്ടറി സുഹൈല്‍, ഐ സി ബി ഫ് എംസി മെമ്പര്‍ വര്‍ക്കി ബോബന്‍ തുടങ്ങി ഖത്തറിലെ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

ഇന്ത്യന്‍ അംബാസിഡര്‍ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരുടെയും സേവനം രാജ്യത്തിന് അഭിമാനകരമാണെന്നും, ഇത്രയധികം നഴ്‌സുമാരെ ഒരു കുടക്കീഴില്‍ കൊണ്ട് വരാനും, സാമൂഹിക സേവന മേഖലയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതിനും യൂണിഖിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ഇന്ത്യന്‍ അംബാസ്സിഡര്‍ പറഞ്ഞു.

ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് വേണ്ടി തുടര്‍ന്നും ഇത്തരം സ്‌പോര്‍ട്‌സ് ഇവന്റ്‌റുകള്‍ സംഘടിപ്പിക്കുമെന്ന് യുണീഖ് സ്‌പോര്‍ട്‌സ് ലീഡ് സലാഹ് പട്ടാണി പറഞ്ഞു.

യുണീഖ് സ്‌പോര്‍ട്‌സ് അംഗം ജയപ്രസാദ് സ്‌പോണ്‍സേസിനും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!