Uncategorized

പത്തുലക്ഷം ചെടികള്‍ നടല്‍ കാമ്പയിനില്‍ പങ്ക് ചേര്‍ന്ന് പെറു, ഓസ്ട്രിയ, ബോസ്നിയ എംബസികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പത്തുലക്ഷം ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാമ്പയിനില്‍ പങ്ക് ചേര്‍ന്ന് പെറു, ഓസ്ട്രിയ , ബോസ്നിയ എംബസികള്‍ രംഗത്ത്.

തങ്ങള്‍ ജീവിക്കുന്ന ലോകത്ത് പച്ചപ്പ് പരത്താനുള്ള ഈ ശ്രമത്തില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് എംബസി പ്രതിനിധികള്‍ പറഞ്ഞു.

മുനിസിപ്പല്‍ മന്ത്രാലയാധികൃതരോടൊപ്പം ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടാണ് എംബസികള്‍ ഈ പദ്ധതിക്കുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും സന്നദ്ധസംഘങ്ങളും ചേര്‍ന്ന് ഈ കാമ്പയിന്‍ വമ്പിച്ച വിജയമാക്കുന്നതിനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button
error: Content is protected !!