Uncategorized
സിറ്റി എക്‌സ്‌ചേഞ്ചിന്റെ പതിനാറാമത് ശാഖ ബര്‍വാ കൊമേര്‍ഷ്യല്‍ അവന്യുവിലെ അന്‍സാര്‍ ഗാലറിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ സിറ്റി എക്‌സ്‌ചേഞ്ചിന്റെ പതിനാറാമത് ശാഖ ബര്‍വാ കൊമേര്‍ഷ്യല്‍ അവന്യുവിലെ അന്‍സാര്‍ ഗാലറിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ സിറ്റി എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍, സി ഇ ഒ ഷറഫ് പി ഹമീദ്, ഓപറേഷന്‍ മാനേജര്‍ ഷാനിബ്, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ , ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ ഏഴര മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ പ്രവര്‍ത്തിക്കും.
സിറ്റി എക്‌സ്‌ചേഞ്ചിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലെസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണെന്നും ഓണ്‍ലൈന്‍ വഴിയും പണമയക്കാമെന്നു മാനേജ്‌മെന്റ് അറിയിച്ചു.