പി കെ സുധീര്‍ ബാബുവിന് കേരളാ ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ടിനുള്ള പുരസ്‌ക്കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. പി കെ സുധീര്‍ ബാബുവിന് കേരളാ ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ടിനുള്ള പുരസ്‌ക്കാരം. ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടന്‍പാട്ട് സംഘം ”കനല്‍ ഖത്തര്‍” ന്റെ പ്രധാന പ്രവര്‍ത്തകനാണ് പി കെ സുധീര്‍ബാബു.
വയനാട് സ്വദേശിയായ പി കെ സുധീര്‍ബാബു 1996 മുതല്‍ നാടന്‍ കല രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.വയനാട് ജില്ലയിലെ കല്‍പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘സൃഷ്ടി മുണ്ടേരി’ എന്ന സാംസ്‌കാരിക സംഘടനയിലൂടെയാണ് തുടക്കം.
1996 -97 കാലഘട്ടങ്ങളില്‍ സി ജെ കുട്ടപ്പന്‍ മാഷിന്റെ നാടന്‍ പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആദ്യ പ്രസ്ഥാനങ്ങളായ ഡൈനാമിക് ആക്ഷന്‍ , തായില്ലം തുടങ്ങിയവയുടെ പരിപാടികള്‍ വയനാട് ജില്ലയില്‍ നടത്തുന്നതിന്റെ സംഘാടന പ്രവര്‍ത്തകനായിരുന്നു.
കേരളാ സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ കേരളോത്സവം പരിപാടികളില്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ നടന്‍പാട്ട് ,നാടന്‍നൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്തു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് .
ഖത്തറിലെ പ്രധാന സാമൂഹിക സാംസ്‌കാരിക സംഘടനയായ ‘സംസ്‌കൃതി ഖത്തര്‍ ‘ ന്റെ പ്രധാന പ്രവര്‍ത്തകനാണ് . സംസ്‌കൃതി ഖത്തര്‍ ന്റെ ഒട്ടേറെ വേദികളില്‍ നാടന്‍പാട്ടുകളും നാടന്‍ കലകളും അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.