അറബിക് യൂനി അലുമ്‌നി മീറ്റ്
ദോഹ. ഓണ്‍ലൈന്‍ അറബി പഠന സ്ഥാപനമായ അറബിക് യൂനി ഖത്തര്‍ അലുംനി ചാപ്റ്ററിന്റെ വിദ്യാര്‍ത്ഥി സംഗമം ഹയ്യ ഖത്തര്‍ 2.0 , ഖത്തര്‍ ഹിലാലിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ അരങ്ങേറി. അറബിക് യൂനി സ്ഥാപകനും സി.ഇ .ഒ യുമായ സഈദ് അരീക്കോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അറബികളെപ്പോലെ അറബി സംസാരിക്കാനും അറബി ഭാഷ പഠനത്തിലൂടെ അറബി സംസ്‌കാരം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാനുമാണ് അക്കാദമി ശ്രമിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ അറബിക് യൂനി അധ്യാപകരായ ഷാഫി മുനവ്വര്‍ , ആദില്‍ സലാം, മീഡിയ കോര്‍ഡിനേറ്റര്‍ യാസീന്‍ എന്നിവര്‍ സംബന്ധിച്ചു.
സഈദ് അരീക്കോടിനും അധ്യാപകര്‍ക്കുമുള്ള ഉപഹാരം ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ മശ്ഹൂദ് തിരുത്തിയാട് നല്‍കി.
ശബ്നം സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസ്മാ മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ഷഹീല അമീര്‍, അമീറ ജാസ്മിന്‍, നിയാസ് താമരശ്ശേരി, മുബഷിര്‍, അശോകന്‍, ഫവാസ് റഹിയാസ് എം.എം. സഫീര്‍ എന്‍. ജുനൈദ്, ഫാസില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിനോദ് വള്ളിക്കോല്‍ നന്ദി രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ സാംസ്‌കാരിക കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.
ഇന്ന് വൈകുന്നേരം 7 മണിക്ക് അറബി ഭാഷാ പഠന ക്ലാസ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്ഡപര്യമുള്ളവര്‍ക്ക് 30839527, 31325509 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.