Local News

‘സ്മാര്‍ട്ട് പാരന്റിംഗ് സെഷന്‍ ശ്രദ്ധേയമായി’

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഹിലാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പാരന്റിംഗ് സെഷന്‍ സംഘടിപ്പിച്ചു. കൗണ്‍സിലിങ് രംഗത്തെ പരിചയ സമ്പന്നനും വിദ്യഭ്യാസ വിചക്ഷണനുമായ അബ്ദുല്‍ ജലീല്‍ മദനി വയനാട് സെഷനു നേതൃത്വം നല്‍കി.

ജയപരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ കുട്ടികളെ പ്രാപ്തരാക്കണം, കുട്ടികളുടെ ജയപരാജയങ്ങളിലും സുഖദുഃഖങ്ങളിലും മാതാപിതാക്കള്‍ കൂടെയുണ്ടെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കിയെടുത്താല്‍ കുട്ടികള്‍ സാമൂഹ്യ വിരുദ്ധരുടെ സ്വാധീനത്തില്‍ അകപ്പെടുകയില്ല. കുട്ടികള്‍ മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്, അതിനാല്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ മാതാപിതാക്കളിലുണ്ടാവണമെന്നും അദ്ദേഹം ഉണര്‍ത്തി.

ഫോക്കസ് വില്ലയില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ഖത്തര്‍ റീജിയണല്‍ സി. ഒ. ഒ. അമീര്‍ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവിഷണല്‍ ഡയറക്ടര്‍ നാസര്‍ ടി. പി. അധ്യക്ഷനായിരുന്നു. ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ മിഥ്‌ലാജ് ലത്തീഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ അസ്ലം താജുദീന്‍,ബാസില്‍, ആഷിഖ് ബേപ്പൂര്‍, ബാസിത്ത്, ആഷിക്, റിംഷാദ് എന്നിവര്‍ ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!