Local News
ഇന്ത്യന്‍ കോഫി ഹൗസ് റെസ്റ്റോറന്റിന്റെ വകറ ശാഖ ഉത്ഘാടനം ചെയ്തു
ദോഹ : കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ കോഫി ഹൗസ് ഏറ്റവും പുതിയ ശാഖ വകറ എസ്ദാന്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഇന്ത്യന്‍ കോഫി ഹൗസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, കെ ടി അഹമ്മദ്, ഓപ്പറേഷന് മാനേജര്‍ നാരായണന് ചാലില്‍, മൈക്രോ ഹെല്‍ത്ത് സി എസ് ഒ അല്‍ക മീര സണ്ണി എന്നിവര്‍ സംബന്ധിച്ചു.
ഉപഭോക്തൃ പ്രതീക്ഷകള്‍ മറികടന്ന് ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ സപ്ലൈസ്, കാറ്ററിംഗ്, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ലേഡീസ് ഗാര്‍മെന്റ്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങളുമായാണ് കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മുന്നേറുന്നത്.