Local News
വനിതാദിനത്തില്‍ എം എം ക്യു യോഗ സെഷന് സംഘടിപ്പിച്ചു
ദോഹ. സാമൂഹികസാംസ്കാരിക ഇടങ്ങളില്‍ സജീവമായ ഖത്തറിലെ വനിതാകൂട്ടായ്മ മെറാക്കി മെസ്ഡൈയിംസ് ഖത്തര്‍ അഥവാ എം എം ക്യു അതിലെ അംഗങ്ങള്‍ക്ക് വനിതാദിനാഘോഷത്തിന്റെ ഭാഗമായി യോഗാക്ലാസ്സ് സംഘടിപ്പിച്ചു .
യോഗ പരിശീലകരായ ഡോ. ഫിറോഷിയ റസീല്‍ ,നിഖിത ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ശേഷം പ്രസിഡണ്ട് തസ്ലീന ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരാവേണ്ടതിന്റെ ആവശ്യകത കോര്‍ഡിനേറ്റര്‍ ഷംല ജഹ്ഫര്‍ എടുത്തു പറഞ്ഞു. സെബ ,ഷിഫ്ന ജില്‍സ് ,സലീഖ അംജദ് ,ഷെല്‍ന ഷെജില്‍ എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ റബീബ അന്‍വര്‍ സ്വാഗതവും തന്‍സി നന്ദിയും പറഞ്ഞു.