‘മല്‍ഹാര്‍ 2024’ സ്വാഗതസംഘം രൂപീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം മലപ്പുറം ജില്ലാ പിറവി ദിനത്തോട് ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പൊതു പരിപാടി മല്‍ഹാര്‍ 2024 ന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
മൂന്നാം പെരുന്നാള്‍ ദിനത്തില്‍ അബുഹമൂറിലെ ഐസിസി അശോക ഹാളില്‍ വൈകുന്നേരം നാല് മണി മുതലാണ് പരിപാടി ആരംഭിക്കുക.കൊല്ലം ഷാഫി നയിക്കുന്ന ഗാനമേളയും,മറ്റു കലാപരിപാടികളും അരങ്ങേറും. ഫിലിപ്പ് മമ്പാട് വിശിഷ്ട അതിഥിയായി പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ ചടങ്ങില്‍ ആസിം വെളിമണ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു.
ചടങ്ങില്‍ ആസിം വെളിമണ്ണ ഫൗണ്ടേഷന് വേണ്ടി ഡോമിന്റെ പേരില്‍ അരലക്ഷം രൂപ വിലവരുന്ന ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കാമെന്ന് ഡോം പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ പ്രഖ്യാപിച്ചു.
സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട് , സ്വാഗതസംഘം ചെയര്‍മാന്‍ ആസാദ് സീഷോര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കല്ലന്‍,ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ചെറുവല്ലൂര്‍, പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് അബി ചുങ്കത്തറ, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഷംല ജഹ്ഫര്‍, ത്വയ്യിബ് പുലാമന്തോള്‍,ഫിനാന്‍സ് ചെയര്‍മാന്‍ സിദ്ദിഖ് വാഴക്കാട്, ഫിനാന്‍സ് ജനറല്‍ കണ്‍വീനര്‍ രതീഷ് കക്കോവ്,ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ മശൂദ് തിരുത്തിയാട്, ജനറല്‍ കണ്‍വീനര്‍ സൗമ്യ പ്രദീപ് , വളണ്ടിയര്‍ ചെയര്‍മാന്‍ നിസാര്‍ താനൂര്‍,ജനറല്‍ കണ്‍വീനര്‍ യൂസുഫ് പാറാപറമ്പില്‍,മീഡിയ വിംഗ് ചെയര്‍മാന്‍ നൗഫല്‍ കട്ടുപ്പാറ, ജനറല്‍ കണ്‍വീനര്‍ മുഹ്‌സിന സമീല്‍, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി മോയിന്‍ കീഴുപറമ്പ്, ജനറല്‍ കണ്‍വീനര്‍ നിയാസ് കൈപ്പേങ്ങല്‍,സ്റ്റുഡന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ നബ്ഷ മുജീബ് എടയൂര്‍,ജനറല്‍ കണ്‍വീനര്‍ അനീസ് മമ്പാട്, ചീഫ് കോര്‍ഡിനേറ്റര്‍ മൂസ താനൂര്‍ അടക്കം നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം രൂപീകരണ ചടങ്ങിന് മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. ഉസ്മാന്‍ കല്ലന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മശൂദ് തിരുത്തിയാട് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എംടി നിലമ്പൂര്‍,ബിജേഷ് പൊന്നാനി, അഷ്‌റഫ് മമ്പാട്, ഷഹനാസ് ബാബു,മൈമൂന സൈനുദ്ദീന്‍,റസിയ ഉസ്മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.രതീഷ് കക്കോവ് നന്ദി പറഞ്ഞു.