റമദാനില്‍ 168 മില്യണ്‍ റിയാലിന്റെ സഹായ പദ്ധതികളുമായി ഖത്തര്‍ ചാരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ഖത്തറിന്റെ അഭിമാനമായ ഖത്തര്‍ ചാരിറ്റി റമദാനില്‍ 168 മില്യന്‍ റിയാലിന്റെ ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു.
റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര്‍ഹരായ 22 ലക്ഷം ആളുകള്‍ക്ക് സഹായം എത്തിക്കാനാണ് ഖത്തര്‍ ചാരിറ്റി ഉദ്ദേശിക്കുന്നത് .
റമദാനോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ 111 മില്യന്‍ റിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ ഖത്തറിലാണ് നടത്തുക. ആറു ലക്ഷം പേര് ഖത്തറില്‍ നിന്നും ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളാകും.
റമദാനില്‍ പാവപ്പെട്ട 32 രാജ്യങ്ങളില്‍ നിന്നും 16 ലക്ഷം ആളുകള്‍ക്ക് 57 മില്യണ്‍ റിയാലില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുവാനും ഖത്തര്‍ ചാരിറ്റി ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്കായി 27 മില്യണ്‍ റിയാലിന്റെ സഹായ പദ്ധതികളും ഇതില്‍പെടുമെന്ന് ഖത്തര്‍ ചാരിറ്റി പ്രഖ്യാപിച്ചു.