ഖത്തര്‍ കീഴരിയൂര്‍ കൂട്ടായ്മ കുടുംബ സംഗമവും കൈന്‍ഡ് ഖത്തര്‍ ജനറല്‍ ബോഡിയും നടന്നു
ദോഹ: ഖത്തര്‍ കീഴരിയൂര്‍ കൂട്ടായ്മയുടെ കുടുംബ സംഗമവും കൈന്‍ഡ് ഖത്തര്‍ ജനറല്‍ ബോഡിയും ന്യൂ സലത്തയിലെ മോഡേണ്‍ ആര്‍ട്സ് സെന്ററില്‍ വച്ച് നടന്നു.
കൈന്‍ഡ് ഖത്തര്‍ ചാപ്റ്റര്‍ ജന: സെക്രട്ടറി യൂസഫ് വികെ സ്വാഗതം പറഞ്ഞ ചടങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.സ്കില്‍സ് ഡെവലപ്മന്റ് സെന്റര്‍ മാനേജിംഗ് ഡയറക്റ്ററും മുന്‍ ഐസിബിഎഫ്, ഐസിസി, പ്രസിഡന്റുമായ പി.എന്‍ ബാബുരാജന് ഉദ്ഘാടനം ചെയ്യുകയും കീഴരിയൂരിലെ പ്രഥമ സിവില്‍ സര്‍വ്വീസ് ജേതാവായ ശാരികയുടെ പിതാവ് ഖത്തര്‍ പ്രവാസി എകെ ശശിയെ പൊന്നാടയണിയിച്ചാദരിക്കുകയും ചെയ്തു.
തുടര്‍ന്ന് വെല്‍കെയര്‍ ഗ്രൂപ്പ് എംഡി യും നിയാര്‍ക് ഗ്ലോബല്‍ ചെയര്‍മാനുമായ അഷറഫ് കെ പി മുഖ്യ പ്രഭാഷണം നടത്തുകയും സെറിബ്രല്‍ പാര്സ്സി പിടിപെട്ടിട്ടും നിശ്ചയ ദാര്ഢ്യത്തൊടെ കരുത്തുറ്റ മനസ്സുമായി തന്റെ സ്വ്പനമായ സിവില്‍ സര്‍വ്വീസ് നേടിയെടുത്ത ശാരികയ്ക്കുള്ള മെമെന്റൊ പിതാവ് ശശിക്ക് നല്കി ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
നിസാര്‍ ചാത്തൊത്ത് ആരൊഗ്യബോധവല്ക്കരണ പ്രഭാഷണം നടത്തി. സമീര്‍ മാനസ് നന്ദി പറഞ്ഞു .
കൈന്‍ഡ് ഖത്തര്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി രഘു എന്‍സി ( പ്രസിഡന്റ്)മുജീബ് ശാന്തി ( ജന: സെക്രട്ടറി) സലീം സി പി , മുജീബ് കല്ലാരി , റഫീഖ് കൊളപ്പേരി ( വൈസ് പ്രസിഡന്റുമാര്‍) റഷീദ് മുതുവന, ജബ്ബാര്‍ തറൊല് ( സെക്രട്ടറിമാര്‍) നിസാര്‍ ചങ്ങരൊത്ത് , ഹനീഫ ടി പി (ട്രഷറര്‍മാര്‍) അബ്ദുള്ളക്കുട്ടി ഉല്ലാസ് , സമീര്‍ മാനസ് , യൂസഫ് വി കെ , ബഷീര്‍ കൊളപ്പേരി , മുഹമ്മദ് കെ ടി കെ അബ്ദുല്‍ സലാം ഇഢ എന്നിവരെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു. കെ ടി കെ മുഹമ്മദ്, ബഷീര്‍ കൊളപ്പേരി ഷഫീഖ് പൊയില്‍ , നിസാര്‍ കരിങ്ങാറ്റി എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.
സലീം സിപി , ഹമീദ് കൊല്ലങ്കണ്ടി , രജീഷ് കല്ലട , ഇല്ല്യാസ് ഇല്ലത്ത് എന്നിവര്‍ നേതൃത്വം നല്കി .
അബീര്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ പരിശോധന അടക്കമുള്ള സേവനങ്ങള്‍ നല്കി. തുടര്‍ന്ന് കീഴരിയൂരിലെ കലാകാരന്മാരും ഖത്തറിലെ മ്യൂസിക് ട്രൂപ്പ് ആയ റിഥം ഖത്തറിന്റ് സംഗീത വിരുന്ന് ചടങ്ങിന് മിഴിവേകി.