സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു
ദോഹ : വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന ഏഴാമത് എഡിഷന് സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് കാലിക്കറ്റ് സര്‍വകലാശാല ലാംഗ്വേജ് വിഭാഗം ഡീന്‍ ഡോ: മൊയ്തീന് കുട്ടി എബി ഉദ്ഘാടനം ചെയ്തു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല നിയമ വിഭാഗം പ്രൊഫസര്‍ ഡോ. മുഹമ്മദ് വസീം അലി മുഖ്യാതിഥിയായി. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഖമര്‍ ആലം, കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം മേധാവി ഡോ . അബ്ദുല്‍ മജീദ് ടി എ, വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുനബി ജീവിത ദര്‍ശനങ്ങളുടെ പ്രമാണമായ ഹദീസ് സാഹിത്യത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ അവതരണങ്ങള്‍ നടന്നത്. ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ നല്കിയ അബ്സ്ട്രാക്റ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പേപ്പര്‍ പ്രസന്റേഷന് അവസരം നല്‍കിയത്. പ്രവാചക ജീവിതത്തിന്റെ വിവിധ മേഘലകളെയും പ്രവാചകാധ്യാപനങ്ങളെയും പഠന വിധേയമാക്കാനുള്ള അവസരമാണ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് നല്‍കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും പഠന കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സീറത്തുന്നബി കോണ്‍ഫറസില്‍ പങ്കെടുത്തു. നാല് വേദികളിലായി നടന്ന പേപ്പര്‍ പ്രസന്റേഷന് ഡോ. മുഹമ്മദ് നിയാസ്, സ്വാബിര്‍ സഖാഫി നാദാപുരം, ഡോ. ഷഫീഖ് സിദ്ധീഖി, മുസ്തഫ ബുഖാരി, സിദ്ധീഖ് ബുഖാരി, സി കെ നജ്മുദ്ധീന്‍, സി കെ മുഹമ്മദ് റഫീഖ്, ഉമൈര്‍ ബുഖാരി ചെറുമുറ്റം എന്നിവര്‍ പാനല്‍ ബോര്‍ഡ് അംഗങ്ങളായിരുന്നു. എസ് എസ് എഫ് ഇന്ത്യയുടെ വിദ്യാഭ്യാസ വിഭാഗമാണ് വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ.