നന്മ ചീക്കോന്ന് കുടുംബ സംഗമം
ദോഹ: ഒന്നര പതിറ്റാണ്ടിലേറെയായി ചീക്കോന്നിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തിച്ച് വരുന്ന നന്മ ചീക്കോന്ന് ഖത്തര്‍ കമ്മിറ്റി ജനറല്‍ബോഡിയോടനുബന്ധിച്ച് കുടുംബസംഗമം നടത്തി.
ബര്വാ വില്ലേജിലെ റൊട്ടാന റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അര്‍ഷാദ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹീസ് കുളങ്ങര സ്വാഗതം പറഞ്ഞു.
ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ അഹമ്മദ് പാതിരിപ്പറ്റ ഉല്‍ഘാടനം ചെയ്തു.കെ. എം. സി സി . കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി അതീഖ് റഹ്മാന് മുഖ്യ പ്രഭാഷണം നടത്തി
നന്മ നാള്‍വഴികളിലൂടെ എന്ന പ്രമേയം വിശദീകരിച്ചു കെ.പി റഫീഖ് സംസാരിച്ചു
റേഡിയോ മലയാളം അവതാരക ആര്. ജെ. പാര്‍വ്വതി, നൗഫല്‍ നരിക്കോളി(സൈത്തൂന്‍)- കെ.വി. അബ്ദുള്‍ ലത്തീഫ് കിനാലൂര്‍(കാര്‍ഗോ വേള്‍ഡ്), കുഞ്ഞമ്മദ് പൂവ്വത്തുമ്മല് (ഗള്‍ഫ് ഫുഡ് സെന്റര്‍), ആഷിക് പാലോല്‍ എന്നിവര്‍ സംസാരിച്ചു.
ചിക്കോന്നില് നന്മ പെയിന്‍ & പാലിയേറ്റിവ് കെയറിന് തുടക്കം കുറിക്കാനും നന്മ മെമ്പര്‍മാര്‍ക്ക് വേണ്ടി ഒരു പുതിയ സംരംഭത്തിനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്താനും നന്മ ചെയര്മാന് ഡോ.അസീസ് പാലോലിനെ ചുമതലപ്പെടുത്തി. സമാപന യോഗത്തില്‍ മജാസ് പി.എം, സുബൈര്‍ പുതിയോട്ടില്‍, ടി.കെ. ജാഫര്‍ അലി, റേഡിയോ മലയാളം -ആര്. ജെ. പാര്‍വ്വതി, റഹീലാ അസീസ് പാലോല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖരെ പൊന്നാട അണിയിച്ച് ആദരിച്ചു. സിദ്റാ മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷ ഡോ.റൂണാ ഹാഫിസ് സംബന്ധിച്ചു.
സെക്രടറി ലബീബ് എ.കെ നന്ദി പറഞ്ഞു.