Uncategorized

ദേശീയ കായികദിനം മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി യുവാക്കള്‍ രംഗത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യം ദേശീയ കായിക ദിനത്തിിന് തയ്യാറാകവേ ജാഗ്രതയും മുന്‍കരുതല്‍ നടപടികളും ആവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രാഥമിക സൂചനകള്‍ വരുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വേണം കായിക ദിനം ആഘോഷിക്കുവാനെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു.

എല്ലാ സന്ദര്‍ഭങ്ങളിലും കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. ശാരീരിക അകലം പാലിച്ചും ഫേസ്മാസ്‌ക് ധരിച്ചും സാനിട്ടൈസര്‍ ഉപയോഗിച്ചുമൊക്കെ കോവിഡിനെ പ്രതിരോധിക്കാം.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായ ബോധവല്‍ക്കരണം നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആരോഗ്യകരമായ മുന്നേറ്റവും ഉദ്ബുദ്ധതയുമാണ് കായിക ദിനം ഉയര്‍ത്തിപ്പിടിക്കുന്നത്. ഒരിക്കലും രാജ്യത്ത് കോവിഡ് വ്യാപനത്തിന് ഇടവരുന്ന രീതിയില്‍ സമൂഹം കൂടികലരുന്നത് ശ്രദ്ധിക്കണമെന്ന് ഒരു പറ്റം യുവാക്കള്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Related Articles

131 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!