ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തര്‍ കെഎംസിസി നാട്ടിക മണ്ഡലത്തിന്റെ ഭാഗമായ ചാഴൂര്‍ താന്യം അന്തിക്കാട് സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഔപചാരിക ഉത്ഘടന കര്‍മ്മം ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന് നിര്‍വഹിച്ചു.
സിടിഎ സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഖ്ദൂം പുഴുവില്‍ അധ്യക്ഷത വഹിച്ചു
അക്ബര്‍ അലി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി റഫീക് പഴുവില്‍ സ്വാഗതം പറഞ്ഞു
ഐ സി ബി എഫ് മാനേജിങ് കമ്മറ്റി മെമ്പറും ലോകകേരള സഭാംഗം കൂടിയായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, മുഖ്യാതിഥി ആയിരുന്നു
എഫ് കെ ടൂള്‍സ് മാനേജര്‍ r വിഷ്ണു ഗോപാല്‍ ,ഖത്തര്‍ കെഎംസിസി
മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ , ഖത്തര്‍ കെഎംസിസി വനിത വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ബസ്മ സത്താര്‍,കെഎംസിസി ഖത്തര്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എവി ബക്കര്‍ ഹാജി,ഖത്തര്‍ കെഎംസിസി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് , ജില്ലാ സീനിയര്‍ സെക്രട്ടറി അക്ബര്‍ അലി ്, ടൂര്‍ണമെന്റിന്റെ മെയിന്‍ സ്പോണ്സര് ഷാജി കടവില്‍,ക്യൂ ബോക്സ് എം.ഡി നിഷാം ഇസ്മായില്‍,മെഡിക്കല്‍ പാര്‍ട്ണര്‍ അമേരിക്കന്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് അജ്മല്‍,ഖത്തര്‍ കെഎംസിസി നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ , ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക , സിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് ഹാജി,നാട്ടികാ മണ്ഡലം ജോയിന്റ് സെക്രട്ടറി സഗീര്‍ പഴുവില്‍, നാട്ടിക മണ്ഡലം കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന് വൈക്കോച്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
ജോയിന്റ് സെക്രട്ടറി അനിഫര് നന്ദി പറഞ്ഞു .